വെബ്ബിനാർ

മലയാളവിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ 2021 ജൂൺ ഇരുപത് ഉച്ചയ്ക്ക് 2 മണിക്ക് നടത്തിയ ഓൺലൈൻ പ്രഭാഷണ പരിപാടിയിൽ  കവിയും അധ്യാപകനുമായ ശ്രീ.വീരാൻകുട്ടി “എഴുത്ത്,വായന,അനുഭവം” എന്ന വിഷയത്തെ കുറിച്ച് കുട്ടികളുമായി സംവദിക്കുകയുണ്ടായി.മലയാള വിഭാഗം മേധാവി  ക്യാപ്റ്റൻ ഡോ.സെലീന കെ.വി യുടെ അധ്യക്ഷതയിൽ നടന്ന പരിപാടിക്ക് കോളേജ്  പ്രിൻസിപ്പാൾ ഡോ.ലിസി മാത്യു ഔദ്യോഗികമായി സ്വാഗതം ആശംസിച്ചു.കവിത എഴുത്തും ,വായനയുടെ വഴികളും ,സ്വന്തം അനുഭവങ്ങളും പങ്കുവെച്ചുകൊണ്ട് വീരാൻ കുട്ടി മാഷ് നയിച്ച പ്രഭാഷണത്തെ തുടർന്ന്,ചോദ്യങ്ങളും സംശയങ്ങളുടെ വിദ്യാർത്ഥികളും അധ്യാപകരും പങ്കുചേർന്നു . രണ്ടാം വർഷ  ബിരുദ വിദ്യാർത്ഥിനി  നന്ദിനി മേനോൻപരിപാടിക്ക് നന്ദി അർപ്പിച്ചു.