Department of Malayalam

ദർശനം

1.മലയാളഭാഷയിലും സാഹിത്യത്തിനും വിദ്യാർത്ഥികൾക്കുള്ള അറിവ് വർദ്ധിപ്പിക്കൽ
2. കുട്ടികളുടെ സർഗാത്മകത പ്രോത്സാഹിപ്പിക്കൽ
3. മാതൃഭാഷാപ്രാവീണ്യം വർദ്ധിപ്പിക്കൽ
4. ഭാഷയുമായി കൂടുതൽ അടുക്കാനും നിത്യജീവിതത്തിൽ അനായാസം പ്രയോഗിക്കാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുക.

Department Profile

അധ്യയനത്തിന്റെ നാൾവഴികളിൽ കോളേജിന്റെ പ്രവർത്തനത്തിനൊപ്പം തന്നെ ഇവിടുത്തെ മലയാള വിഭാഗത്തിന്റെയും ചരിത്രം ആരംഭിക്കുന്നു. സെന്റ്. തെരേസാസ്‌ കോളേജ് സ്ഥാപിക്കപ്പെട്ട 1925ലാണ് മലയാളവിഭാഗം രൂപീകരിക്കപ്പെടുന്നത്. പ്രമുഖരായ പതിനാല് അധ്യാപകർ ഇതുവരെ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ രണ്ട് സ്ഥിരം അധ്യാപികമാരും നാല് ഗസ്റ്റ് അധ്യാപികമാരും ആണ് മലയാള വിഭാഗത്തിലുള്ളത്. ബിഎ,ബി.എസ്.സി,ബികോം തുടങ്ങിയ കോഴ്സുകളിൽ ഉപഭാഷയായും പി.ജി സ്വാശ്രയവിഭാഗത്തിൽ ഐച്ഛിക വിഷയമായും വിദ്യാർത്ഥികൾ മലയാളം പഠിക്കുന്നു.

Message of the HOD

സെന്റ്.തെരേസാസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രോദ്ഘാടകയായ മദർ തെരേസ സെന്റ്. റോസ് ഓഫ് ലിമയുടെ ഒരു ദർശനമായിരുന്നു മാതൃഭാഷാ വിദ്യാഭ്യാസം 1925 മുതൽ ഈ ലക്ഷ്യത്തിൽ കോളേജിലെ മലയാള വിഭാഗം പ്രവർത്തിക്കുന്നു. മാതൃഭാഷയുടെ പഠനവും പ്രയോഗവും നമ്മുടെ ജ്ഞാനതലത്തിൽ മാത്രമല്ല സാംസ്കാരികതലത്തിലും സമൂലമായ മാറ്റങ്ങൾ വരുത്തും.മൂല്യബോധത്തിലൂ ന്നിയ വിദ്യാഭ്യാസം നൽകാൻ മാതൃഭാഷയ്ക്കാണ് കഴിയുക. വിദ്യാർഥികളുടെ സർഗാത്മകശേഷിയുടെ വികസനവും സമകാലികജീവിതത്തിന് പ്രാപ്തരാക്കലുമാണ് മലയാള പഠനം കൊണ്ട് ഉദ്ദേശിക്കുന്നത്.

HOD, Department of Malayalam