2024 ഓഗസ്റ്റ് 7 ന് മൂല്യശ്രുതി മാസിക, ചാവറ കൾച്ചറൽ സെൻറർ എന്നിവ സംയുക്തമായി, കോളേജ് വിദ്യാർഥികൾക്കായി ഏകദിന സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു. എറണാകുളത്തുള്ള ചാവറ കൾച്ചറൽ സെൻറർ ആയിരുന്നു വേദി. എറണാകുളം സെൻ്റ്. തെരേസാസ് കോളേജിൽ നിന്നും രണ്ടു വർഷങ്ങളിലെയും മലയാളം ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനികൾ സാഹിത്യ ക്യാമ്പിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ കൈപ്പറ്റി. ശ്രീ എം കെ സാനു, ശ്രീ പി എഫ് മാത്യൂസ്, തനൂജ ഭട്ടതിരിപ്പാട് എന്നിവർ മുഖ്യാതിഥികളായിരുന്നു







