മലയാളസമാജവും ലൈബ്രറിക്ലബ്ബും വിദ്യാർത്ഥിയൂണിയനും സംയുക്തമായി ഭാഷാദിനാഘോഷം സംഘടിപ്പിച്ചു. നവംബർ 1 രാവിലെ 9:30 ന് നടന്ന റാലിയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.കോളജിൻറെ പ്രൊവിൻഷ്യൽ സുപ്പീരിയറും മാനേജറുമായ റവ. ഡോ. സി. വിനിത സി എസ് എസ് ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ, പ്രശസ്ത തിരക്കഥാകൃത്തും, എഴുത്തുകാരനുമായ ശ്രീ. ബിപിൻ ചന്ദ്രൻ മുഖ്യാതിഥിയായി.