സെൻറ് .തെരേസാസ് കോളേജ് മലയാളവിഭാഗവും ലൈബ്രറി ക്ലബും മഹാരാജാസ് കോളേജ് മലയാളവിഭാഗവും തൃശൂർ കറൻറ് ബുക്‌സും സംയുക്തമായി  സാറാ ജോസഫിൻറെ ഏറ്റവും പുതിയ നോവലായ ‘കറ’യെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു.എഴുത്തുകാരനായ ഫാ .ബോബി ജോസ് കട്ടിക്കാട് ‘കറ’നോവലിനെക്കുറിച്ച്  സംസാരിച്ചു .ഡോ .ശ്രീകല ശിവശങ്കരൻ ‘ഇതിഹാസഭാവനയും ലിംഗ-ലിംഗാതീത പുനർവിചിന്തനങ്ങളും’ വിഷയത്തിൽ സാറാ ജോസഫിൻറെ കൃതികളെ  അപഗ്രഥിച്ച് പ്രഭാഷണം നടത്തി .

Share This Story, Choose Your Platform!

Share This Story,

Published On: January 22nd, 2024Categories: Malayalam, Malayalam Department Activities