സെൻറ് തെരേസാസ് കോളേജ് മലയാള വിഭാഗം ലിംഗനീതിയും പൊതുസമൂഹവും എന്ന വിഷയത്തിൽ 13/01/2025 ന് ഏകദിന സെമിനാർ നടത്തി. സാമൂഹ്യപ്രവർത്തകയും ട്രാൻസ്ജെൻഡറുമായ സഞ്ജന ചന്ദ്രൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. കോളജ് ആർട്സ് ബ്ളോക്കിലെ റൂം നമ്പർ 6 ആയിരുന്നു വേദി. അധ്യാപകരും 50 ഓളം കുട്ടികളും പങ്കെടുത്തു. പ്രഭാഷണത്തിനുശേഷം ചർച്ചയും നടന്നു.







