സെൻറ് തെരേസസ് കോളേജ് മലയാള വിഭാഗത്തിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി 10/01/2025 ന് പഠനയാത്ര സംഘടിപ്പിച്ചു. അധ്യാപകരും വിദ്യാർത്ഥികളും മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലെ ചരിത്രപ്രധാനമായ സ്ഥലങ്ങൾ സന്ദർശിച്ചു. ഡച്ച് പാലസ്, മട്ടാഞ്ചേരി ജൂതപ്പള്ളി, ജൈന ക്ഷേത്രം, കൂനൻ കുരിശു സംഭവം നടന്ന പള്ളി എന്നിവിടങ്ങൾ സന്ദർശിക്കുകയും ഉച്ചയ്ക്കുശേഷം യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കുകയും ചെയ്തു. ബെന്യാമിൻ, സുനിൽ പി ഇളയിടം എന്നിവരുടെ പ്രസംഗങ്ങൾ കേൾക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.







