ജൂൺ19വായനാദിനത്തിൽ ഉച്ചയ്ക്ക് 2 മണിക്ക് “എഴുത്തുംവായനയുംമനുഷ്യമനസ്സും” എന്ന വിഷയത്തിൽ മലയാള വിഭാഗം അദ്ധ്യക്ഷ ക്യാപ്റ്റൻഡോ.സെലീനകെ.വി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലൈവ്  പരിപാടിയിൽ  കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികൾ പങ്കെടുത്തു . ഡോ.സെലീന കെ.വി കുട്ടികളോട് വായനാദിനത്തിന്റെ പ്രസക്തി,ഇന്നത്തെ കാലത്തെ വായനാ രീതികൾ എന്നീ വിഷയത്തെ കുറിച്ചുസംസാരിക്കുകയും,വായനാദിന സന്ദേശം നൽകുകയും ചെയ്തു.

“വായനയിലൂടെയുള്ള യാത്ര”എന്ന വിഷയത്തെ ആസ്പദമാക്കി മലയാള വിഭാഗം അദ്ധ്യാപിക ഡോ.സൗമ്യ ബേബി വിവിധ നോവലുകൾ,വിവർത്തന കൃതികൾ, ലേഖനങ്ങൾ എന്നിവയെകുറിച്ചുള്ള വിവരങ്ങളും,അവയുടെ  പ്രസക്തിയും  വിദ്യാർത്ഥികളുമായി പങ്കുവെച്ചു.

മലയാള വിഭാഗം അദ്ധ്യാപിക ശ്രീമതി.റാബിയ ബീവി ഒ.ആർ “എഴുത്തനുഭവം,കവിതാവതരണം”എന്ന വിഷയത്തെ കുറിച്ച് കുട്ടികളോട് സംസാരിക്കുകയും സ്വന്തം കവിതകൾ അവതരിപ്പിക്കുകയും,”വായന തരുന്ന ലഹരി,പുസ്തക പരിചയം” എന്ന വിഷയത്തിൽ പെരുമാൾ മുരുകൻ രചിച്ച ‘അർദ്ധനാരീശ്വരൻ’ നോവൽ, 2019 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതിയായഅരുൺ എഴുത്തച്ഛന്റെ ‘വിശുദ്ധ പാപങ്ങളുടെ ഇന്ത്യ’ എന്ന പുസ്തകം,കന്നി.എം രചിച്ച കവിതാസമാഹാരം ‘ചാരനിറമുള്ളൊരാൾ ചുവന്ന പൊട്ടു കുത്തുന്നു’, ആര്യാഗോപി എഴുതിയ ‘ഉരിയാടും കാലത്തെ പെണ്ണുങ്ങൾ’ എന്ന കവിതാസമാഹാരം എന്നീ നാല് പുസ്തകങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുകയും അവയെ കുറിച്ച് സംസാരിക്കുകയും ചെയ്തു.

Saumya Baby

Recent Posts